ഇന്നവളേ ഞാൻ ആദ്യമായി കണ്ടു.എന്റെ ഹൃദയത്തിന്റെ ഉടമയെ ഇടക്കണ്ണാലുള്ള അവളുടെ നോട്ടത്തിൽ ഞാൻ ലയിച്ചിരുന്നു. എന്തറിയാത്ത അനശ്വരമായ ഒരു വികാരം എന്നിൽ ഉടലെടുത്തു അവളുടെ കണ്ണുകൾ എന്നെ കൊത്തി വലിക്കുന്നത് പോലെ എനിക്കനുഭവപ്പെട്ടു. ഇവളാണോ ഞാൻ ഇത്ര നാൾ കാത്തിരുന്നവൾ അറിയില്ല, എന്റെ മനസിന് ഒന്നും അറിയില്ല, കാമമോ സ്നേഹമോ എന്തെന്നറിയില്ല.പക്ഷെ അവളുടെ അടുത്തേക്ക് അടുക്കാൻ എന്റെ മനസ് എന്നോട് മന്ത്രിച്ചു. ഒരു പക്ഷെ അവൾക്കും ഇതുപോലെയാണെകിലോ അറിയില്ല, മാദക പൂവിതളുപോല്ലേ അവളുടെ നേർത്ത കവിളുകൾ മയില്പീലിയഴക് പോല്ലേയാണവളുടെ മുടികൾ
എന്നെ ആകർഷിച്ച ഈ സ്ത്രീ രൂപം ഇതാര്. ചിന്തനകൾ എന്റെ മനസിന്റെ താളം തെറ്റിക്കുന്നു. തെല്ലു ഭയത്തോടെ മെല്ലെ മെല്ലെ ഞാൻ ആ സുന്ദരിയുടെ സമീപത്തേക്ക് നടന്നു നീങ്ങി. എന്നെ വശ്യതയാൽ ആകർഷിച്ച അവളുടെ കണ്ണുകൾ അതാ വേറെ എന്തോ തിരയുകയാണ്
അവൾ കാത്തു നിന്നിരുന്ന ബസ് നിരത്തിൽ എത്തിയെന്നു തോന്നുന്നു അവൾ അതാ എന്റെ മുൻപിലൂടെ മൗനം പാലിച്ചു നടന്നു നീങ്ങുകയാണ്,
അവൾ അവളുടെ ലക്ഷ്യത്തിലേക്കു എത്തിയിരിക്കുന്നു എന്ന ബോധ്യത്തിനാൽ ഞാൻ വിവശനായി,എന്റെ തൊണ്ട വരണ്ടു കണ്ണുകൾ മങ്ങി, അവൾ ആ വാഹനത്തിൽ കയറി ഇതാ അകലുകയാണ്
അവളെ ഇനി കാണാൻ കഴിയുമോ എന്നറിയില്ല, പക്ഷെ എന്നെ മോഹിപ്പിച്ച പെണ്ണെ നിന്നെ ഞാൻ ഇനിയും കാണുമെന്നു മനസ് ഹൃദയത്തോട് മന്ത്രിച്ചു.
മോഹങ്ങൾ എന്തി ഞാൻ പിന്നെയും....