Wednesday, 8 November 2017

അന്ധൻ

മൗനമായ് നീ നൽകിയ കടലാസു തുണ്ടുകൾ,
ചേർത്ത് വെച്ചതോർക്കുന്നു ഞാൻ...!
അറിയാതെ പറയാതെ നീ എഴുതിയ വരികളിൽ,
ഒളിപ്പിച്ച നിൻ പ്രണയം...!
വായിച്ചറിയുവാനായ് എനിക്ക് സാധിച്ചിരുന്നെങ്കിൽ...!
നമ്മുടെ പ്രണയം സഫലമാകുമായിരുന്നിലെ സഖീ...!

Tuesday, 19 September 2017

നൊമ്പരങ്ങളിലൂടെ...

ചിന്തതൻ മോഹങ്ങൾ ഉണരുമീ നിമിഷത്തിൽ...
ചിന്തിക്കുവാനായി എന്തുണ്ട് നിൻ കൈവശം...
ഉണരുന്ന പുലരികളിൽ സൂര്യയായ് നീയും...
ഇരുളിൻ വെളിച്ചമായ് ചന്ദ്രനായ് ഞാനും...
കരിനീലനയനത്തിൽ ഒളിമങ്ങിയ നിൻ പുഞ്ചിരി...
എന്തുകൊണ്ടെനെ വിഷാദത്തിലാഴ്ത്തു...
ചെമ്പക പൂമൊട്ടു വിടരുന്ന മാത്രയിൽ...
ചിന്തയായ് നിൻ മുഖം കരളിൽ തെളിഞ്ഞുവോ...
അറിയില്ല പെണ്ണെ എനിക്കറിയില്ല ഒന്നും...!

Wednesday, 12 July 2017

ഓർമകളുടെ പൂക്കാലം

                            ഭാഗം-1

ഓർമ്മകൾ വിതറും ആ വരാന്തയിലൂടെ ഞാൻ നടന്നു നിങ്ങുകയായിരുന്നു നിശബ്ദമായ ആ ക്ലാസ്സ്‌ മുറികളിലേക്ക് നോക്കി നിന്നപ്പോൾ അറിയാതെ എന്നിലെ ബാല്യം ഉണർന്നു പോയി.പഴയ കാല സ്മരണകളിലേക്ക് അവ എന്നെ കൂട്ടി കൊണ്ട് പോവുകയായിരുന്നൂ.കാറ്റിൽ ആടുന്ന ചിതലരിച്ച ജനാലകൾക്കുള്ളിലൂടെയുള്ള അവളുടെ നോട്ടം എന്നെ ഓർമിപ്പിക്കുയായിരുന്നൂ ആ നനുത്ത കാറ്റ് എന്നെ തലോടുന്നതായി എനിക്കനുഭവപ്പെട്ടു. വിട്ടുപിരിഞ്ഞ സൗഹൃദങ്ങളുടെ ഓർമകളിലേക്ക് ഞാൻ പിന്തിരിഞ്ഞു നടന്നു.ആ ക്ലാസ്സ്‌ മുറി എന്നിക്ക് എന്നും വിലാപങ്ങളേ നല്കിയിട്ടുള്ളൂ.അവിടത്തെ ബെഞ്ചിന്റെ ഒരറ്റത്തു ഞാൻ ചെന്നിരുന്നു.ഒരുപാടു മാറ്റങ്ങൾ കാലം അവക്ക് നൽകിയിരുന്നു.പഴയ മരത്തിന്റെ ബെഞ്ചുകൾക്കെല്ലാം മാറ്റം സംഭവിച്ചിരുന്നു.ഞങ്ങൾ ഒഴിവുസമയങ്ങളിൽ കുത്തികുറിച്ചിട്ട അക്ഷരങ്ങൾ എല്ലാം മാഞ്ഞുപോയിരുന്നു.പണ്ട് ഞങ്ങൾ കളിച്ചു നടന്നിരുന്ന ക്ലാസ്സ്‌ മുറികൾ ഇന്ന് ശൂന്യം.മാറാലപിടിച്ച ഇവയുടെ അവസ്ഥ എന്നെ വളരെ അസ്വസ്ഥനാക്കി.ഞങ്ങളുടെ സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും തുടക്കം ഇവിടെ നിന്നായിരുന്നു.മേഘം കറുത്ത് ഇരുണ്ടു തുടങ്ങിയിരിക്കുന്നു ഇടിമിന്നൽ കൂടി ഉണ്ട് നമ്മുക്ക് ഇറങ്ങിയാലോ സാർ,എന്റെ ഡ്രൈവറിന്റെ ചോദ്യമാണ് എന്നെ ഉണർത്തിയത്.നല്ല മഴക്ക് സാധ്യതയുണ്ട്.ഞാൻ അയാളോട് ഒരു കട്ടൻ ചായ വാങ്ങി വരാൻ പറഞ്ഞു.അയാൾ യജമാനന്റെ ഉത്തരവ് പണ്ടേ അനുസരിച്ചുകൊണ്ട് അങ്ങന്നെ നടന്നു നീങ്ങി.ചെറിയ തോതിൽ അങ്ങന്നെ മഴ പെയ്തു തുടങ്ങി.പിന്നെയും ഓർമകളിലേക്ക് മറയാൻ ആ മഴകൊണ്ട് സാധിചൂ.ഇതുപോലുള്ള ഒരു നല്ല മഴ ദിവസം ജൂൺ മാസം ക്ലാസ്സ്‌ ചെറുതായി ആരംഭിച്ചിരുന്നു.അന്നാണ് ആദ്യമായി കുട്ടികുറുമ്പുകാരി ക്ലാസ്സിൽ ആദ്യമായി വന്നെത്തിയത്.ചെറിയ തോതിൽ നനഞ്ഞു കൊണ്ട് അവൾ ആദ്യമായി ഞങ്ങളുടെ ബെഞ്ചിന്റെ മുൻപിലൂടെ നടന്നു നീങ്ങി.അവളുടെ കരിമഷി പരന്ന കണ്ണുകൾ കൊണ്ട് അവൾ എന്നെ നോക്കി ചെറിയൊരു പുഞ്ചിരി പടർത്തി....

Wednesday, 19 April 2017

പ്രണയം ആദ്യകാഴ്ച്ചയിൽ

ഇന്നവളേ ഞാൻ ആദ്യമായി കണ്ടു.എന്റെ ഹൃദയത്തിന്റെ ഉടമയെ ഇടക്കണ്ണാലുള്ള അവളുടെ നോട്ടത്തിൽ ഞാൻ ലയിച്ചിരുന്നു. എന്തറിയാത്ത അനശ്വരമായ ഒരു വികാരം എന്നിൽ ഉടലെടുത്തു അവളുടെ കണ്ണുകൾ എന്നെ കൊത്തി വലിക്കുന്നത് പോലെ എനിക്കനുഭവപ്പെട്ടു. ഇവളാണോ ഞാൻ ഇത്ര നാൾ കാത്തിരുന്നവൾ അറിയില്ല, എന്റെ മനസിന്‌ ഒന്നും അറിയില്ല, കാമമോ സ്നേഹമോ എന്തെന്നറിയില്ല.പക്ഷെ അവളുടെ അടുത്തേക്ക് അടുക്കാൻ എന്റെ മനസ് എന്നോട് മന്ത്രിച്ചു. ഒരു പക്ഷെ അവൾക്കും ഇതുപോലെയാണെകിലോ അറിയില്ല, മാദക പൂവിതളുപോല്ലേ അവളുടെ നേർത്ത കവിളുകൾ മയില്പീലിയഴക് പോല്ലേയാണവളുടെ മുടികൾ
എന്നെ ആകർഷിച്ച ഈ സ്ത്രീ രൂപം ഇതാര്. ചിന്തനകൾ എന്റെ മനസിന്റെ താളം തെറ്റിക്കുന്നു. തെല്ലു ഭയത്തോടെ മെല്ലെ മെല്ലെ ഞാൻ ആ സുന്ദരിയുടെ സമീപത്തേക്ക് നടന്നു നീങ്ങി. എന്നെ വശ്യതയാൽ ആകർഷിച്ച അവളുടെ കണ്ണുകൾ അതാ വേറെ എന്തോ തിരയുകയാണ്
അവൾ കാത്തു നിന്നിരുന്ന ബസ് നിരത്തിൽ എത്തിയെന്നു തോന്നുന്നു അവൾ അതാ എന്റെ മുൻപിലൂടെ മൗനം പാലിച്ചു നടന്നു നീങ്ങുകയാണ്,
അവൾ അവളുടെ ലക്ഷ്യത്തിലേക്കു എത്തിയിരിക്കുന്നു എന്ന ബോധ്യത്തിനാൽ ഞാൻ വിവശനായി,എന്റെ തൊണ്ട വരണ്ടു കണ്ണുകൾ മങ്ങി, അവൾ ആ വാഹനത്തിൽ കയറി ഇതാ അകലുകയാണ്

അവളെ ഇനി കാണാൻ കഴിയുമോ എന്നറിയില്ല, പക്ഷെ എന്നെ മോഹിപ്പിച്ച പെണ്ണെ നിന്നെ ഞാൻ ഇനിയും കാണുമെന്നു മനസ് ഹൃദയത്തോട് മന്ത്രിച്ചു.
മോഹങ്ങൾ എന്തി ഞാൻ പിന്നെയും....

Friday, 7 April 2017

വൈകിയെത്തിയ വസന്തം

നിന്റെ മോഹങ്ങളെ ഞാൻ അറിഞ്ഞില്ല
നിന്റെ ഹൃദയമിടിപ്പ് ഞാൻ കെട്ടില്ല
അകനതിൽ പിന്നെ
നിയെൻ ഓർമയിൽ വന്നതേയില്ല
എന്തിനു നീ ഇന്നെൻ കൺമുന്നിൽ
വന്നു നിന്നു
ഇന്നു ഞാൻ ഒരു കാമുകനോ
നല്ലൊരു സുഹൃത്തോ അല്ല നിന്ന്
മറ്റൊരു സ്ത്രീയുടെ അവകാശിയാണ് ഞാൻ
പിന്നെ എന്തിനു നീയെന്നിൽ വിഷാദം
ചൊരിയുനോ അറിയില്ല തോഴിയെൻ മനത്തിന്നു
അറിയാതെ പറയുന്നു അകലുന്ന
നിൻ ഓർമകളും നീയെനിക് നലകിയ
നല്ല നിമിഷങ്ങളും പ്രിയേ
ദുഃഖിക്കണോ അതോ ഞാൻ
സന്തോഷിക്കണോ ഈ അവസരത്തിൽ
പറയു നീ സഖി....!

Saturday, 18 March 2017

" കണ്ണുകളെ നീ ഭയകേണ്ട "

ഇന്നി ലോകത്തു ജനിക്കുന്ന ഓരോ ശിശുവും ജന്മനാ അന്ധനായി ജനിക്കുന്നതാണ് ഉത്തമം. എന്തെന്നാൽ ജനിച്ചു വീഴുന്ന ഓരോ കുട്ടിയേയും കാത്തിരിക്കുന്ന വാര്ത്തകൾ വളരെ വിചിത്രമാണ്. ഓരോ പ്രഭാതങ്ങളിലും അവനെ കാത്തിരിക്കുന്നത് ഭിത്തിയുടെ നിഴലുകളാണ്.ടെലിവിഷന് ചാനലിലും പത്രങ്ങളിലും ചുറ്റുമുള്ള സമൂഹങ്ങളിലും എല്ലാ പ്രഭാതത്തിലും ഉടെലെടുക്കുന്ന വാർത്തകൾ അവരെ ഭയപ്പെടുത്തുന്നു.ചിലയിടങ്ങളിൽ ആകട്ടെ രാഷ്ട്രീയ സംഘര്ഷങ്ങള്, മറ്റു ചിലയിടങ്ങളിൽ മതത്തിന്റെയും മതവിശ്വാസത്തിന്റെയും പേരിൽ അഴിച്ചു വിടുന്ന കലാപങ്ങൾ.സമുഹത്തിൽ സ്ത്രീകൾക് നേരെ എന്തെല്ലാം പീഡനങ്ങളാണ് അരങ്ങേറുന്നത്.പുത്തൻ തലമുറയിലെ കുട്ടികൾ ഇതെല്ലാം കണ്ടും കെട്ടും അല്ലെ വളരേണ്ടത് എന്നത് ആശങ്കാഭരിതമാണ്.കണ്ണുകൾ ഉണ്ടായിട്ടുകൂടി നാം പലതും കണ്ടില്ലെന്നു നടിക്കുമ്പോൾ പുത്തൻ തലമുറയ്ക്ക് എന്തിനാണ് കണ്ണുകൾ.കണ്ണ് കൊണ്ട് കണ്ട സത്യങ്ങൾ വിളിച്ചു പറയുന്നവരെ നമ്മുടെ സമുഹം ഒറ്റപെടുത്തുന്നതും നമ്മുക്ക് കാണാം.തീവ്രവാദ പ്രേവര്തനങ്ങളും അയൽ രാജ്യങ്ങളുടെ വെല്ലുവിളികളും കള്ളപണപെരുക്കവും നാടിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.ഇതിനെല്ലാം കാരണം നമ്മുടെ ഭരണത്തലവന്മാർ അല്ലേ.ഒരു നിമിഷം ചിന്തിച്ചു നോക്കൂ...? ഒരു വ്യക്തിയുടെ ജീവിക്കാനുള്ള അവകാശത്തെ വരെ ഇന്നു ചോദ്യം ചെയുകയാണ് ഈ നീചമായ സമുഹം.ഈ ലോകത്തെ ക്രൂരതകൾ കണ്ടിട്ട് പ്രീതികരിക്കാതെ ഇരിക്കുന്നതിനേക്കാൾ  എത്രയോ നല്ലതാണ് ഇരുട്ടിൽ തപ്പി തടഞ്ഞു ജീവിതം മുന്നോട്ടു നിക്കുന്നത്.ഇന്ത്യയിൽ ഇന്നു അരങ്ങേറുന്നതിന്റെ പേരു സ്വാതന്ത്ര്യം അല്ല മറിച്ചു അതിന്റെ നിയുക്തമായ ലംഘനവും അമിത സ്വാതന്ത്ര്യത്തിന്റെ പേക്കൂത്തുകളാണ്.നട്ടെല്ലുള്ള ഒരു ഭരണകൂടമോ നിയമവ്യവസ്ഥിതികള്ളോ ഇന്നില്ല്യ എന്നത് തനെയാണ്‌ ഇതിന്റെ മൂല കാരണം. ഇന്നത്തെ യുവതമാണ് നാളത്തെ വാഗ്‌ദാനം എന്ന് പറയുന്ന യുവാക്കൾ ഇന്നെവിടെ...? ഈ നശിച്ച രാജ്യത്ത് നിന്നും വേണ്ടത്ര വിദ്യാഭ്യാസമോ ജോലിയോ ലഭ്യമാകാതെ മറ്റു സമ്പന്നരാഷ്ട്രങ്ങളിലേക്കു ചേക്കേറുകയാണവർ ഇന്ന്.സംസ്കാരം ഉണ്ടെന്ന് അഹങ്കരിക്കുന്ന നമ്മൾ ഇന്നു സംസ്കാരശൂന്യതയുടെ നടുവിലാണ് നിലകൊള്ളുന്നത്. ഇവിടെ എന്താണ് ഇന്നി  ബാക്കിയുള്ളത്, മതത്തിന്റെ പേരിലും വംശത്തിന്റെ പേരിലും വർഗ്ഗത്തിന്റെ പേരിലും സംഘടനകളുടെ പേരിലും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും വിധ്വേഷങ്ങൾ വളർത്തുകയും കലഹിക്കുകയും ചെയുന്ന ഒരു ജനതയും പ്രീതികരിക്കാതെ ഇതെല്ലാം നോക്കി കാണുന്ന മറ്റൊരു വിഭാഗവും പ്രീതികരണം എന്ന പേരിൽ പ്രേഹസനങ്ങൾ കാഴ്ചവെക്കുന്ന രാഷ്ട്രിയകിങ്കരന്മാരും മാത്രമല്ലേ.ഇതിനെല്ലാം കാരണം എന്താണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ...?അതിനുത്തരം നിങ്ങളുടെ വീടുകളിലെ കണ്ണാടികൾ നിങ്ങൾക്കു കാട്ടിത്തരും.ഈ മാറാല പിടിച്ച നിയമസംഹിതകളും ഭരണക്രെമങ്ങളും മാറ്റേണ്ടതുണ്ട്.അതിനു നാം ഇന്നല്ലെങ്കിൽ നാളെ പരിശ്രെമിക്കേണ്ടി വരിക തന്നെ ചെയും.പുത്തൻ നിയമസംഹിതകളും ഭരണഭേദഖഃത്തികളും ആണ് ഇന്ന്‌ ഈ രാജ്യത്തിനും സമൂഹത്തിനും ആവശ്യം...!

          " നല്ലൊരു നാളെയെ സ്വപ്നം കണ്ടുകൊണ്ട് "

                                                               

Friday, 3 March 2017

ഓർമകളെ ഇതിലെ

ചിതലരിച്ച യെൻ ഹൃദയമേ
നിന്നിൽ ബാക്കിയായവയെന്തു
ഓര്മകളോ അതോ വിഷാദമോ
പ്രണയമെന്ന നൊമ്പരത്തെയും നീ
എന്നിൽ നിന്നും പറിച്ചുമാറ്റി
രസകരമായ എൻ സൗഹൃദങ്ങളേ
നിങ്ങൾ ഇന്നെവിടെപോയി,
കാലം ഇന്നലെകളിൽ നിന്നും
നിങ്ങളെ  മായച്ചതെന്തേ
എനോടുള്ള പിണക്കത്താലോ
അതോ എന്റെ തെറ്റുകളിനാലോ
ഞാൻ ഇന്നു തനിച്ചാണ്
ആരും ഇല്ലാത്ത ലോകത്ത്
നിങ്ങളുടെ ഓർമകളുടെ ഭാരം
ഏന്തിയലയുകയാണ് ഞാൻ ഇന്നും
എന്തെ എന്റെ വേദനകൾ നിങ്ങൾ
കണ്ടില്ലെന്നു നടിക്കുന്നു
വെറുത്തുപോയോ എന് ഓർമകളെ
എല്ലാത്തിന്നും സാക്ഷിയായി കാലം
പിന്നെയും ബാക്കി...!

Wednesday, 1 March 2017

പ്രണയിനി നീയെവിടെ

സ്നേഹികുന്നു നിനെ ഞാൻ
എൻ ആത്മാവിനേക്കാൾ
എന്നിട്ടും എന്തെ നീയത്
കണ്ടില്ലെന്നു നടിച്ചു
നീയില്ലാതെ ഈ നാളുകൾ
എത്ര ദുഖകരം പെണ്ണെ എന്നിട്ടും
എന്നിൽ നിന്നും അകന്നതെന്തേ
ഇനിയൊരു തിരിച്ചുവരവില്ലെന്നു എന്
മനത്തെ വിശ്വസിപിച്ചു നീ
എന്നിട്ടെന്തിന് നീ ഇപ്പോൾ തിരുച്ചു വന്നു
എന്നോടുള്ള സ്നേഹം മനസിലാക്കിയതിനാലോ
നിന്നെയെല്ലര്കും മതിയായതിനാലോ
നിന്നെ സ്വികരിക്കാൻ എനിക്കിനാവില്ലലോ
പെണ്ണെ എന്തെന്നാൽ ഇന്നു ഞാൻ
പഴയ മണ്ടനല്ലലോ പ്രിയേ...!

" അലയുകയാണവൾ ഇന്നും "

സ്ത്രീകൾക്ക് കേവലം മാസപിണ്ഡത്തിന്റെ വില കല്പിക്കുന്ന സമുഹത്തിൽ ആണ് ഇന്നു നാം ജീവിക്കുന്നത്.എന്നും മാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ എവിടെയെങ്കിലും ഒരു സ്ത്രീക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ റിപ്പോർട്ട്‌ ചെയ്യാതെ ഇരിക്കുന്നില്ല.പല സംഭവങ്ങളും ഇന്നു നാം അറിയാതെ പോകുന്നു അലെങ്കിൽ അറിയാത്തതായി നാം നടിക്കുന്നു.മാനക്കേട് വിചാരിച്ചും ഭയതിനാലും പലരും പല സംഭവങ്ങളും ആരോടും പറയുനില്ല എന്നതാണ് വാസ്തവം.അന്യന്റെ വീട്ടിൽ നടകുമ്പോൾ കൗതുകത്തോട് കൂടി നോക്കികാണുന്ന നമ്മൾ ചിന്തിക്കുന്നില്ല നാളെ എന്തുകൊണ്ട് നമ്മളുടെ വീടുകളിൽ ആയിക്കൂടാ എന്ന്. സ്ത്രീകളെ മാനിക്കുന്ന ഒരു പറ്റം പുരുഷന്മാർ ഈ സമുഹത്തിൽ ജീവിച്ചിരുപ്പുണ്ടെങ്കിലും സ്ത്രീകൾക് നേരെയുള്ള പീഡനങ്ങൾ ഇന്നും തുടരുന്നു.യാത്രകൾക്കിടയിൽ എന്ത് സുരക്ഷിതത്വം ആണ് ഇന്നു ഉള്ളത്.സ്വാതന്ത്ര്യം ഉണ്ടെന്ന് പറയുന്ന ഈ രാജ്യത്ത് യഥാര്ഥമിൽ അഭിപ്രായ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്ന എത്രോയോ പേരുണ്ട്.സ്ത്രീക്ക് യഥാര്ഥമിൽ ഇവിടെ എന്ത് അവകാശമാണ് ഉള്ളത് അവളുടെ മാനാഅഭിമാനം സംരക്ഷിക്കാൻ പോലും ഇന്നു അവൾക്കു കഴിയുനില്ല.അതിനു കാരണം എന്താണെന്ന് നാം ഇതുവരെ ചിന്തിച്ചിട്ടുണ്ടോ...?ഇന്നു ജനിച്ചു വീഴുന്ന ഒരു പെണ്കുട്ടിക്ക് ഈ സമുഹം നൽകുന്നത് ഭീതി മാത്രമാണ്. അവളുടെ ശരീരത്തിനുപോലും സുരക്ഷതിത്വം നൽകാൻ ഈ സമൂഹത്തിനു കഴിയുനില്ല.ഒറ്റയ്ക്ക് ഒരു പൊതുസ്ഥലത്തു ഇരിക്കാൻ പോലും ഈ കാലഘട്ടത്തിൽ സ്ത്രീക്ക് കഴിയുന്നില്ല.കറുത്ത കണ്ണുകളും കരങ്ങളും ഇന്നു വേട്ടയാടുകയാണ് സ്ത്രിയെ, സ്വന്തം മകനെ വരെ ഒന്നു കേട്ടിപിടികാൻ പോലും ഭയപ്പെടുന്ന എത്രയോ അമ്മമാരും സ്വന്തം മക്കളെ കേട്ടിപിടികാൻ അലെങ്കിൽ കൂടെ ഒന്നു ചേർത്തുപിടിക്കാൻ ഭയപ്പെടുന്ന അച്ചന്മാരും ഉണ്ട് ഇന്നു നമുടെ സമുഹത്തിൽ.ഇതിനെല്ലാം കാരണം ആരാണ്...?ചിന്തിക്കണം നാം...? പുതു തലമുറയെങ്കിലും സന്തോഷത്തോടെ ഭീതിയില്ലാതെ വളരണമെങ്കിൽ മാറ്റം അനിവാര്യമാണ്. കാലത്തിനു അനുസരിച്ചു മറാത്ത ഈ  നിയമസംഹിതയും പേറിയാണ് നമ്മുടെ ഇനിയുള്ള യാത്ര എങ്കിൽ നാശമാണ് സംഭവിക്കുക. സമൂലമായ മാറ്റം വരുത്തണം നമ്മുടെ നിയമങ്ങളിലും നിയമനിർമാണങ്ങളിലും എങ്കിൽ മാത്രമേ സ്ത്രി സമുഹത്തിന് ഇന്നും ഇനിയങ്ങോട്ടുള്ള നാളുകളിലും ഈ സമുഹത്തിൽ നിലനിൽക്കാൻ സാധ്യമാവൂ. "സ്ത്രീയും പുരുഷനും" ഈ രണ്ടു ദൈവസൃഷ്ടികളിൽ ഒന്നിന് നാശം സംഭവിച്ചാലും സർവനാശമാണ് പരിണിതഫലം. സ്ത്രിയെ ബഹുമാനിക്കുന്ന അലെങ്കിൽ അവളുടെ വികാരവിചാരങ്ങളേ മാനിക്കുന്ന  ഒരു പുതുസമുഹം കെട്ടിപ്പടുക്കാൻ നാം ശ്രെമിക്കുക.
അനിവാര്യമായമാറ്റങ്ങൾ ഉണ്ടാകട്ടെ.....
എന്ന് പ്രേതിക്ഷയോടെ....!

   ചിറകുകൾ തേടി

ചിന്തകൾ ആണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്‌. മനുഷ്യൻ ജനിച്ച കാലം തൊട്ടേ മനുഷ്യന്റെ ഉള്ളിൽ ചിന്തകൾ ഉടലെടുത്തിട്ടുണ്ട്. പുതിയ ചിന്തകളും ആശയങ്ങളുമാണ് മുന്നോട്ടുള്ള പ്രയാണത്തെ നിശ്ചയിക്കുന്നത്. എങ്ങോട്ടെന്നില്ലാത്ത ഈ യാത്രയിൽ വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടക്കിയെടുക്കാൻ നല്ല ചിന്തകളും ആവിഷ്കാരങ്ങളും ആവശ്യമാണ്.നാളെയെ കുറിച്ചു നല്ല ബോധ്യം ഉണ്ടായാൽ മാത്രമേ ഇന്നെന്തു ചെയ്യണം അലെങ്കിൽ ഇന്നെന്തു വേണം എന്ന്‌ തീരുമാനിക്കാൻ കഴിയൂ. പുതിയ കാര്യങ്ങൾ തേടിയാണ് നാം ഓരോരുത്തരുടെയും ജീവിതയാത്ര. ഇതിൽ നാം പലതും പഠിക്കുകയും അറിയുകയും ചെയുന്നു. ഓരോ പുതിയ അറിവും കാഴ്ചപ്പാടുകളും പുത്തൻ ചിന്തകള്ക്കും ആവിഷ്‌കാരങ്ങൾക്കും കാരണമാകും. നാം നമ്മുക്ക് എന്ത് വേണം എന്നതിനെ കുറിച്ച് അറിയുവാനും അതിലേക്കുള്ള വഴികൾ തേടാനും ശ്രെമിക്കണം. പുതിയ ആശയങ്ങൾ തേടിയുള്ള എന്റെ യാത്ര ഞാൻ ഇതാ ഇവിടെ ആരംഭിക്കുന്നു...!