സ്ത്രീകൾക്ക് കേവലം മാസപിണ്ഡത്തിന്റെ വില കല്പിക്കുന്ന സമുഹത്തിൽ ആണ് ഇന്നു നാം ജീവിക്കുന്നത്.എന്നും മാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ എവിടെയെങ്കിലും ഒരു സ്ത്രീക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യാതെ ഇരിക്കുന്നില്ല.പല സംഭവങ്ങളും ഇന്നു നാം അറിയാതെ പോകുന്നു അലെങ്കിൽ അറിയാത്തതായി നാം നടിക്കുന്നു.മാനക്കേട് വിചാരിച്ചും ഭയതിനാലും പലരും പല സംഭവങ്ങളും ആരോടും പറയുനില്ല എന്നതാണ് വാസ്തവം.അന്യന്റെ വീട്ടിൽ നടകുമ്പോൾ കൗതുകത്തോട് കൂടി നോക്കികാണുന്ന നമ്മൾ ചിന്തിക്കുന്നില്ല നാളെ എന്തുകൊണ്ട് നമ്മളുടെ വീടുകളിൽ ആയിക്കൂടാ എന്ന്. സ്ത്രീകളെ മാനിക്കുന്ന ഒരു പറ്റം പുരുഷന്മാർ ഈ സമുഹത്തിൽ ജീവിച്ചിരുപ്പുണ്ടെങ്കിലും സ്ത്രീകൾക് നേരെയുള്ള പീഡനങ്ങൾ ഇന്നും തുടരുന്നു.യാത്രകൾക്കിടയിൽ എന്ത് സുരക്ഷിതത്വം ആണ് ഇന്നു ഉള്ളത്.സ്വാതന്ത്ര്യം ഉണ്ടെന്ന് പറയുന്ന ഈ രാജ്യത്ത് യഥാര്ഥമിൽ അഭിപ്രായ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്ന എത്രോയോ പേരുണ്ട്.സ്ത്രീക്ക് യഥാര്ഥമിൽ ഇവിടെ എന്ത് അവകാശമാണ് ഉള്ളത് അവളുടെ മാനാഅഭിമാനം സംരക്ഷിക്കാൻ പോലും ഇന്നു അവൾക്കു കഴിയുനില്ല.അതിനു കാരണം എന്താണെന്ന് നാം ഇതുവരെ ചിന്തിച്ചിട്ടുണ്ടോ...?ഇന്നു ജനിച്ചു വീഴുന്ന ഒരു പെണ്കുട്ടിക്ക് ഈ സമുഹം നൽകുന്നത് ഭീതി മാത്രമാണ്. അവളുടെ ശരീരത്തിനുപോലും സുരക്ഷതിത്വം നൽകാൻ ഈ സമൂഹത്തിനു കഴിയുനില്ല.ഒറ്റയ്ക്ക് ഒരു പൊതുസ്ഥലത്തു ഇരിക്കാൻ പോലും ഈ കാലഘട്ടത്തിൽ സ്ത്രീക്ക് കഴിയുന്നില്ല.കറുത്ത കണ്ണുകളും കരങ്ങളും ഇന്നു വേട്ടയാടുകയാണ് സ്ത്രിയെ, സ്വന്തം മകനെ വരെ ഒന്നു കേട്ടിപിടികാൻ പോലും ഭയപ്പെടുന്ന എത്രയോ അമ്മമാരും സ്വന്തം മക്കളെ കേട്ടിപിടികാൻ അലെങ്കിൽ കൂടെ ഒന്നു ചേർത്തുപിടിക്കാൻ ഭയപ്പെടുന്ന അച്ചന്മാരും ഉണ്ട് ഇന്നു നമുടെ സമുഹത്തിൽ.ഇതിനെല്ലാം കാരണം ആരാണ്...?ചിന്തിക്കണം നാം...? പുതു തലമുറയെങ്കിലും സന്തോഷത്തോടെ ഭീതിയില്ലാതെ വളരണമെങ്കിൽ മാറ്റം അനിവാര്യമാണ്. കാലത്തിനു അനുസരിച്ചു മറാത്ത ഈ നിയമസംഹിതയും പേറിയാണ് നമ്മുടെ ഇനിയുള്ള യാത്ര എങ്കിൽ നാശമാണ് സംഭവിക്കുക. സമൂലമായ മാറ്റം വരുത്തണം നമ്മുടെ നിയമങ്ങളിലും നിയമനിർമാണങ്ങളിലും എങ്കിൽ മാത്രമേ സ്ത്രി സമുഹത്തിന് ഇന്നും ഇനിയങ്ങോട്ടുള്ള നാളുകളിലും ഈ സമുഹത്തിൽ നിലനിൽക്കാൻ സാധ്യമാവൂ. "സ്ത്രീയും പുരുഷനും" ഈ രണ്ടു ദൈവസൃഷ്ടികളിൽ ഒന്നിന് നാശം സംഭവിച്ചാലും സർവനാശമാണ് പരിണിതഫലം. സ്ത്രിയെ ബഹുമാനിക്കുന്ന അലെങ്കിൽ അവളുടെ വികാരവിചാരങ്ങളേ മാനിക്കുന്ന ഒരു പുതുസമുഹം കെട്ടിപ്പടുക്കാൻ നാം ശ്രെമിക്കുക.
അനിവാര്യമായമാറ്റങ്ങൾ ഉണ്ടാകട്ടെ.....
അനിവാര്യമായമാറ്റങ്ങൾ ഉണ്ടാകട്ടെ.....
എന്ന് പ്രേതിക്ഷയോടെ....!
No comments:
Post a Comment