ഇന്നി ലോകത്തു ജനിക്കുന്ന ഓരോ ശിശുവും ജന്മനാ അന്ധനായി ജനിക്കുന്നതാണ് ഉത്തമം. എന്തെന്നാൽ ജനിച്ചു വീഴുന്ന ഓരോ കുട്ടിയേയും കാത്തിരിക്കുന്ന വാര്ത്തകൾ വളരെ വിചിത്രമാണ്. ഓരോ പ്രഭാതങ്ങളിലും അവനെ കാത്തിരിക്കുന്നത് ഭിത്തിയുടെ നിഴലുകളാണ്.ടെലിവിഷന് ചാനലിലും പത്രങ്ങളിലും ചുറ്റുമുള്ള സമൂഹങ്ങളിലും എല്ലാ പ്രഭാതത്തിലും ഉടെലെടുക്കുന്ന വാർത്തകൾ അവരെ ഭയപ്പെടുത്തുന്നു.ചിലയിടങ്ങളിൽ ആകട്ടെ രാഷ്ട്രീയ സംഘര്ഷങ്ങള്, മറ്റു ചിലയിടങ്ങളിൽ മതത്തിന്റെയും മതവിശ്വാസത്തിന്റെയും പേരിൽ അഴിച്ചു വിടുന്ന കലാപങ്ങൾ.സമുഹത്തിൽ സ്ത്രീകൾക് നേരെ എന്തെല്ലാം പീഡനങ്ങളാണ് അരങ്ങേറുന്നത്.പുത്തൻ തലമുറയിലെ കുട്ടികൾ ഇതെല്ലാം കണ്ടും കെട്ടും അല്ലെ വളരേണ്ടത് എന്നത് ആശങ്കാഭരിതമാണ്.കണ്ണുകൾ ഉണ്ടായിട്ടുകൂടി നാം പലതും കണ്ടില്ലെന്നു നടിക്കുമ്പോൾ പുത്തൻ തലമുറയ്ക്ക് എന്തിനാണ് കണ്ണുകൾ.കണ്ണ് കൊണ്ട് കണ്ട സത്യങ്ങൾ വിളിച്ചു പറയുന്നവരെ നമ്മുടെ സമുഹം ഒറ്റപെടുത്തുന്നതും നമ്മുക്ക് കാണാം.തീവ്രവാദ പ്രേവര്തനങ്ങളും അയൽ രാജ്യങ്ങളുടെ വെല്ലുവിളികളും കള്ളപണപെരുക്കവും നാടിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.ഇതിനെല്ലാം കാരണം നമ്മുടെ ഭരണത്തലവന്മാർ അല്ലേ.ഒരു നിമിഷം ചിന്തിച്ചു നോക്കൂ...? ഒരു വ്യക്തിയുടെ ജീവിക്കാനുള്ള അവകാശത്തെ വരെ ഇന്നു ചോദ്യം ചെയുകയാണ് ഈ നീചമായ സമുഹം.ഈ ലോകത്തെ ക്രൂരതകൾ കണ്ടിട്ട് പ്രീതികരിക്കാതെ ഇരിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഇരുട്ടിൽ തപ്പി തടഞ്ഞു ജീവിതം മുന്നോട്ടു നിക്കുന്നത്.ഇന്ത്യയിൽ ഇന്നു അരങ്ങേറുന്നതിന്റെ പേരു സ്വാതന്ത്ര്യം അല്ല മറിച്ചു അതിന്റെ നിയുക്തമായ ലംഘനവും അമിത സ്വാതന്ത്ര്യത്തിന്റെ പേക്കൂത്തുകളാണ്.നട്ടെല്ലുള്ള ഒരു ഭരണകൂടമോ നിയമവ്യവസ്ഥിതികള്ളോ ഇന്നില്ല്യ എന്നത് തനെയാണ് ഇതിന്റെ മൂല കാരണം. ഇന്നത്തെ യുവതമാണ് നാളത്തെ വാഗ്‌ദാനം എന്ന് പറയുന്ന യുവാക്കൾ ഇന്നെവിടെ...? ഈ നശിച്ച രാജ്യത്ത് നിന്നും വേണ്ടത്ര വിദ്യാഭ്യാസമോ ജോലിയോ ലഭ്യമാകാതെ മറ്റു സമ്പന്നരാഷ്ട്രങ്ങളിലേക്കു ചേക്കേറുകയാണവർ ഇന്ന്.സംസ്കാരം ഉണ്ടെന്ന് അഹങ്കരിക്കുന്ന നമ്മൾ ഇന്നു സംസ്കാരശൂന്യതയുടെ നടുവിലാണ് നിലകൊള്ളുന്നത്. ഇവിടെ എന്താണ് ഇന്നി ബാക്കിയുള്ളത്, മതത്തിന്റെ പേരിലും വംശത്തിന്റെ പേരിലും വർഗ്ഗത്തിന്റെ പേരിലും സംഘടനകളുടെ പേരിലും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും വിധ്വേഷങ്ങൾ വളർത്തുകയും കലഹിക്കുകയും ചെയുന്ന ഒരു ജനതയും പ്രീതികരിക്കാതെ ഇതെല്ലാം നോക്കി കാണുന്ന മറ്റൊരു വിഭാഗവും പ്രീതികരണം എന്ന പേരിൽ പ്രേഹസനങ്ങൾ കാഴ്ചവെക്കുന്ന രാഷ്ട്രിയകിങ്കരന്മാരും മാത്രമല്ലേ.ഇതിനെല്ലാം കാരണം എന്താണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ...?അതിനുത്തരം നിങ്ങളുടെ വീടുകളിലെ കണ്ണാടികൾ നിങ്ങൾക്കു കാട്ടിത്തരും.ഈ മാറാല പിടിച്ച നിയമസംഹിതകളും ഭരണക്രെമങ്ങളും മാറ്റേണ്ടതുണ്ട്.അതിനു നാം ഇന്നല്ലെങ്കിൽ നാളെ പരിശ്രെമിക്കേണ്ടി വരിക തന്നെ ചെയും.പുത്തൻ നിയമസംഹിതകളും ഭരണഭേദഖഃത്തികളും ആണ് ഇന്ന് ഈ രാജ്യത്തിനും സമൂഹത്തിനും ആവശ്യം...!
" നല്ലൊരു നാളെയെ സ്വപ്നം കണ്ടുകൊണ്ട് "
No comments:
Post a Comment