ഭാഗം-1
ഓർമ്മകൾ വിതറും ആ വരാന്തയിലൂടെ ഞാൻ നടന്നു നിങ്ങുകയായിരുന്നു നിശബ്ദമായ ആ ക്ലാസ്സ് മുറികളിലേക്ക് നോക്കി നിന്നപ്പോൾ അറിയാതെ എന്നിലെ ബാല്യം ഉണർന്നു പോയി.പഴയ കാല സ്മരണകളിലേക്ക് അവ എന്നെ കൂട്ടി കൊണ്ട് പോവുകയായിരുന്നൂ.കാറ്റിൽ ആടുന്ന ചിതലരിച്ച ജനാലകൾക്കുള്ളിലൂടെയുള്ള അവളുടെ നോട്ടം എന്നെ ഓർമിപ്പിക്കുയായിരുന്നൂ ആ നനുത്ത കാറ്റ് എന്നെ തലോടുന്നതായി എനിക്കനുഭവപ്പെട്ടു. വിട്ടുപിരിഞ്ഞ സൗഹൃദങ്ങളുടെ ഓർമകളിലേക്ക് ഞാൻ പിന്തിരിഞ്ഞു നടന്നു.ആ ക്ലാസ്സ് മുറി എന്നിക്ക് എന്നും വിലാപങ്ങളേ നല്കിയിട്ടുള്ളൂ.അവിടത്തെ ബെഞ്ചിന്റെ ഒരറ്റത്തു ഞാൻ ചെന്നിരുന്നു.ഒരുപാടു മാറ്റങ്ങൾ കാലം അവക്ക് നൽകിയിരുന്നു.പഴയ മരത്തിന്റെ ബെഞ്ചുകൾക്കെല്ലാം മാറ്റം സംഭവിച്ചിരുന്നു.ഞങ്ങൾ ഒഴിവുസമയങ്ങളിൽ കുത്തികുറിച്ചിട്ട അക്ഷരങ്ങൾ എല്ലാം മാഞ്ഞുപോയിരുന്നു.പണ്ട് ഞങ്ങൾ കളിച്ചു നടന്നിരുന്ന ക്ലാസ്സ് മുറികൾ ഇന്ന് ശൂന്യം.മാറാലപിടിച്ച ഇവയുടെ അവസ്ഥ എന്നെ വളരെ അസ്വസ്ഥനാക്കി.ഞങ്ങളുടെ സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും തുടക്കം ഇവിടെ നിന്നായിരുന്നു.മേഘം കറുത്ത് ഇരുണ്ടു തുടങ്ങിയിരിക്കുന്നു ഇടിമിന്നൽ കൂടി ഉണ്ട് നമ്മുക്ക് ഇറങ്ങിയാലോ സാർ,എന്റെ ഡ്രൈവറിന്റെ ചോദ്യമാണ് എന്നെ ഉണർത്തിയത്.നല്ല മഴക്ക് സാധ്യതയുണ്ട്.ഞാൻ അയാളോട് ഒരു കട്ടൻ ചായ വാങ്ങി വരാൻ പറഞ്ഞു.അയാൾ യജമാനന്റെ ഉത്തരവ് പണ്ടേ അനുസരിച്ചുകൊണ്ട് അങ്ങന്നെ നടന്നു നീങ്ങി.ചെറിയ തോതിൽ അങ്ങന്നെ മഴ പെയ്തു തുടങ്ങി.പിന്നെയും ഓർമകളിലേക്ക് മറയാൻ ആ മഴകൊണ്ട് സാധിചൂ.ഇതുപോലുള്ള ഒരു നല്ല മഴ ദിവസം ജൂൺ മാസം ക്ലാസ്സ് ചെറുതായി ആരംഭിച്ചിരുന്നു.അന്നാണ് ആദ്യമായി കുട്ടികുറുമ്പുകാരി ക്ലാസ്സിൽ ആദ്യമായി വന്നെത്തിയത്.ചെറിയ തോതിൽ നനഞ്ഞു കൊണ്ട് അവൾ ആദ്യമായി ഞങ്ങളുടെ ബെഞ്ചിന്റെ മുൻപിലൂടെ നടന്നു നീങ്ങി.അവളുടെ കരിമഷി പരന്ന കണ്ണുകൾ കൊണ്ട് അവൾ എന്നെ നോക്കി ചെറിയൊരു പുഞ്ചിരി പടർത്തി....