Thursday, 15 March 2018

ഏകാകിയായ്

ചില സമയങ്ങളിൽ ഒറ്റക്കിരിക്കാനാണ് ഏവർക്കും പ്രിയം.കാരണം എന്തെന്ന് വ്യക്തമാകാത്ത നമ്മുടേതായ ചില സ്വകാര്യനിമിഷങ്ങൾ.നമ്മുടെ ചിന്തകൾ പുതിയ തലത്തിലേക്ക് എത്തിക്കാൻ നമ്മുക്ക് ഒരുപാട് സഹായകരമാണ് ഇങ്ങനെയുള്ള ഓരോ നിമിഷങ്ങളും.എടുത്തു ചാടി ഒരു തീരുമാനം എടുക്കുന്നതിനേക്കാളും എത്രയോ നല്ലതാണ് ഒന്ന് ചിന്തിച്ചു തീരുമാനം എടുക്കുന്നത്. അതുപോലെയാണ് ചില സമയങ്ങളിൽ ഒറ്റപെടുന്നതിന്റെ അനിവാര്യത.കലുഷിതമായ പല ചിന്തകളേയും നമ്മുക്ക് കിഴ്പെടുത്താന് ഈ ഏകാന്തതയിലൂടെ കഴിയും. ഏകാന്തത അത് ആസ്വദിക്കാൻ കഴിവുള്ളവന് ഒരു വരമാണ്. ചിലർക്ക് അത് ശാപവും.ചിലർക്ക് ഒറ്റപ്പെടൽ മനസിനെ വളരെയധികം മുറിവേല്പിക്കും. അവർക്ക് ഒറ്റപെടലിനെ ഉൾകൊള്ളാൻ സാധിക്കുകയില്ല.അവർക്ക് എല്ലാവരും അടുത്തുള്ള ലോകമാണ് സ്വപ്നം.ഒരു കുന്നിൻ മുകളിലെ മഞ്ഞിൽ മേഘങ്ങളെ ഒറ്റക്കിരുന്നു ആസ്വദിക്കുന്നവന്ന്‌ പ്രകൃതിയുടെ ഭംഗി എന്തെന്ന് പെട്ടന്ന് തന്നെയറിയാം...!

Monday, 5 March 2018

ശലഭമായ്

പുതിയൊരു ദിശാബോധം എന്നിൽ വളർത്തിയത് അവളുടെ ആ പുഞ്ചിരിയായിരുന്നു.ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും കരുത്തുള്ള പെണ്ണ്.ഏതു സാഹചര്യത്തിലും തളരാത്ത മനസുള്ളവൾ, പ്രേശ്നങ്ങളേ ചിരിച്ച മുഖവുമായി നേരിടാൻ കരുത്തുള്ളവൾ,അവളായിരുന്നു എന്നെ ഈ ലോകത്തെ പുതിയ ഒരു രീതിയിൽ നോക്കി കാണാൻ പഠിപ്പിച്ചത്.എന്റെ ഹൃദയത്തിന്റെ ഓരോ മിടിപ്പിലും ഇന്നുമുണ്ട് അവളുടെ നിസ്വാർത്ഥമായ പുഞ്ചിരി.അസ്തമിക്കുന്ന ജീവിതത്തെ മുന്നിൽകണ്ടിട്ടും തളരാതെ നില്കുകയിയിരുന്നു അവളുടെ മനസ് ജീവിതത്തിലെ പുത്തൻ സാഹചര്യങ്ങളെ തേടിയവൾ ഉത്സാഹത്തോടെ നടന്നു നീങ്ങി.അവൾ ഇന്നിലെന്ന സത്യം എന്റെ മനസിനെ വിശ്വസിപ്പിക്കാൻ സാധിച്ചിരുന്നെങ്കിൽ ഞാൻ എത്ര ഭാഗ്യവാനായിരുന്നു ഇന്നും അവളുടെ ഓർമകളിലൂടെ അങ്ങന്നെ....