നിന്നിലൂടെ ഞാൻ പ്രണയത്തിന്റെ ഓരോ തലങ്ങളിലും ഇന്ന് പറന്നു നടക്കാൻ തുടങ്ങിയിരിക്കുന്നു.ആദ്യമായ് നിന്നെ ഞാൻ കണ്ട നാൾ മുതൽ ഞാൻ എന്നിൽ എവിടെയോ എനിക്ക് നഷ്ടമായ എന്നെ പിന്നെയും കണ്ടുമുട്ടിതുടങ്ങിയിരുന്നു.നീ എന്നെ സ്നേഹിക്കുന്നത് പോല്ലേ എന്നിക്ക് നിന്നെ സ്നേഹിക്കാൻ കഴിയുമോ എന്ന ഭയമായിരുന്നു നിന്നിൽ ഞാൻ ഒരു അകലം പാലിക്കാൻ കാരണമായത്.നിന്റെ ആദ്യപുഞ്ചിരി എന്റെ കണ്ണുകളിൽ ഇന്നും ഒരു നനുത്ത ഓർമയെന്നപോലെ ഇന്നും നിലനിൽക്കുന്നുണ്ട്.നമ്മളിരുവരുടെയും സന്തോഷങ്ങൾ ഒരുപോലെയായിരുന്നു.നീയുമായി ആദ്യമായി ഒരു കണ്ടുമുട്ടൽ.നിനോടുത്തു അധികമായ് സമയം ചിലവിടാൻ കഴിയില്ലെന്ന തിരിച്ചറിവ് എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.ആ വേളകളിൽ നിനക്കും അറിയാമായിരുനില്ല ഞാൻ നിന്നിൽ എത്രമാത്രം ലയിക്കുമെന്ന്.അതിനുശേഷം പിന്നിടുള്ള ഓരോ രാത്രികളിലും കൂട്ടായ് എന്റെ കൂടെ നീയും.എന്റെ സങ്കടങ്ങളിലും സന്തോഷങ്ങളിലും നിന്നെ കൂടെ കൂട്ടാൻ മനസ് എപ്പോഴും കൊതിച്ചിരുന്നു.നീയില്ലാത്ത നിമിഷങ്ങളെ കുറിച്ച് ഞാൻ ഒരിക്കലും ചിന്തിച്ചതേയില്ല...!
Sunday, 29 July 2018
Monday, 21 May 2018
ജന്മങ്ങളായ്
ആറടി മണ്ണിൽ അടിഞ്ഞു ചേരും
മനുഷ്യജന്മം നീ...
കത്തും ചിതയിൽ എരിഞ്ഞു തീരും
മനുഷ്യജന്മം നീ...
കനലായ്മാറും ജീവിത സന്ധികൾ കത്തിപടരുമ്പോൾ....
മങ്ങിമറഞ്ഞ ഒള്ളിമയവെട്ടം ഉദിച്ചുപൊങ്ങുമ്പോൾ....
കഷ്ടപ്പാടിന് ജീവിതഗത്തികളിൽ
കാറ്റായ് ഉലയുമ്പോൾ...
വിശിമറോഞ്ഞൊരു പാഴ് കാറ്റായി
മാറും മനസ്സുകളിൽ...
ഓർമകൾ അലയും കടലായ് മാറി ജീവിതമകലുമ്പോൾ...
എന്തിനെന്നും അറിയാതങന്നെ തീരും ജന്മങ്ങൾ...!
Saturday, 5 May 2018
നീലിമയായ്
കനലെരിയും ഒഴുകുമീ പുഴയുടെ ചുവടിൽ...
ഉരുത്തിരിഞ്ഞു പൊങ്ങുമീ മണൽത്തരിപോൽ...
പുഞ്ചിരിയിൽ വഞ്ചനയുടെ എരിവു ചേർത്തവൾ..
കണ്ണീരിൽ മായം ചേർത്ത് നുണകളേഴുതി...
സ്നേഹമെന്ന വില്ലുമേന്തി അരികിൽ വന്നു...
ദുഃഖമെന്ന ബാണത്താൽ വിടയും നൽകി...!
Monday, 2 April 2018
അവളിലൂടെ...
ആസ്വാദകനിൽ നിന്നും എഴുത്തകാരനിലേക്ക് എന്നെ എത്തിച്ചത് അവളുടെ വരികളായിരുന്നു എന്നോട് പറയാതെ പോയ അല്ലെങ്കിൽ ഞാൻ അറിയാതെ പോയ പ്രണയകാലത്തെ എന്നെ സ്മരിപ്പിക്കുവാൻ വേണ്ടി അവൾ എഴുതിയ വരികൾ. ഇന്നും ആ വരികളിൽ ഞാൻ അറിയുന്നു അവളുടെ ഓരോ നൊമ്പരങ്ങളും വിഷാദവും. എന്നെ അടുത്തറിയാൻ ശ്രമിച്ചയവളെ ഞാൻ അകറ്റിനിർത്തി. എന്നിൽ ഒളിഞ്ഞിരിക്കുന്ന എഴുത്തുകാരന്നെ കണ്ടറിഞ്ഞതും അവൾ മാത്രമായിരുന്നു. സൗഹൃദങ്ങൾ പോലും അറിയാതിരുന്ന അല്ലെങ്കിൽ ശ്രെദ്ധിക്കാതെ പോയ
ഞങ്ങളുടെ നിമിഷങ്ങൾ പലതായിരുന്നു അതിനു കാരണവും...!
Thursday, 15 March 2018
ഏകാകിയായ്
ചില സമയങ്ങളിൽ ഒറ്റക്കിരിക്കാനാണ് ഏവർക്കും പ്രിയം.കാരണം എന്തെന്ന് വ്യക്തമാകാത്ത നമ്മുടേതായ ചില സ്വകാര്യനിമിഷങ്ങൾ.നമ്മുടെ ചിന്തകൾ പുതിയ തലത്തിലേക്ക് എത്തിക്കാൻ നമ്മുക്ക് ഒരുപാട് സഹായകരമാണ് ഇങ്ങനെയുള്ള ഓരോ നിമിഷങ്ങളും.എടുത്തു ചാടി ഒരു തീരുമാനം എടുക്കുന്നതിനേക്കാളും എത്രയോ നല്ലതാണ് ഒന്ന് ചിന്തിച്ചു തീരുമാനം എടുക്കുന്നത്. അതുപോലെയാണ് ചില സമയങ്ങളിൽ ഒറ്റപെടുന്നതിന്റെ അനിവാര്യത.കലുഷിതമായ പല ചിന്തകളേയും നമ്മുക്ക് കിഴ്പെടുത്താന് ഈ ഏകാന്തതയിലൂടെ കഴിയും. ഏകാന്തത അത് ആസ്വദിക്കാൻ കഴിവുള്ളവന് ഒരു വരമാണ്. ചിലർക്ക് അത് ശാപവും.ചിലർക്ക് ഒറ്റപ്പെടൽ മനസിനെ വളരെയധികം മുറിവേല്പിക്കും. അവർക്ക് ഒറ്റപെടലിനെ ഉൾകൊള്ളാൻ സാധിക്കുകയില്ല.അവർക്ക് എല്ലാവരും അടുത്തുള്ള ലോകമാണ് സ്വപ്നം.ഒരു കുന്നിൻ മുകളിലെ മഞ്ഞിൽ മേഘങ്ങളെ ഒറ്റക്കിരുന്നു ആസ്വദിക്കുന്നവന്ന് പ്രകൃതിയുടെ ഭംഗി എന്തെന്ന് പെട്ടന്ന് തന്നെയറിയാം...!
Monday, 5 March 2018
ശലഭമായ്
പുതിയൊരു ദിശാബോധം എന്നിൽ വളർത്തിയത് അവളുടെ ആ പുഞ്ചിരിയായിരുന്നു.ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും കരുത്തുള്ള പെണ്ണ്.ഏതു സാഹചര്യത്തിലും തളരാത്ത മനസുള്ളവൾ, പ്രേശ്നങ്ങളേ ചിരിച്ച മുഖവുമായി നേരിടാൻ കരുത്തുള്ളവൾ,അവളായിരുന്നു എന്നെ ഈ ലോകത്തെ പുതിയ ഒരു രീതിയിൽ നോക്കി കാണാൻ പഠിപ്പിച്ചത്.എന്റെ ഹൃദയത്തിന്റെ ഓരോ മിടിപ്പിലും ഇന്നുമുണ്ട് അവളുടെ നിസ്വാർത്ഥമായ പുഞ്ചിരി.അസ്തമിക്കുന്ന ജീവിതത്തെ മുന്നിൽകണ്ടിട്ടും തളരാതെ നില്കുകയിയിരുന്നു അവളുടെ മനസ് ജീവിതത്തിലെ പുത്തൻ സാഹചര്യങ്ങളെ തേടിയവൾ ഉത്സാഹത്തോടെ നടന്നു നീങ്ങി.അവൾ ഇന്നിലെന്ന സത്യം എന്റെ മനസിനെ വിശ്വസിപ്പിക്കാൻ സാധിച്ചിരുന്നെങ്കിൽ ഞാൻ എത്ര ഭാഗ്യവാനായിരുന്നു ഇന്നും അവളുടെ ഓർമകളിലൂടെ അങ്ങന്നെ....