Sunday, 29 July 2018

ആദ്യനാളുകളിൽ പ്രണയം

നിന്നിലൂടെ ഞാൻ പ്രണയത്തിന്റെ ഓരോ തലങ്ങളിലും ഇന്ന് പറന്നു നടക്കാൻ തുടങ്ങിയിരിക്കുന്നു.ആദ്യമായ് നിന്നെ ഞാൻ കണ്ട നാൾ മുതൽ ഞാൻ എന്നിൽ എവിടെയോ എനിക്ക് നഷ്ടമായ എന്നെ പിന്നെയും കണ്ടുമുട്ടിതുടങ്ങിയിരുന്നു.നീ എന്നെ സ്നേഹിക്കുന്നത് പോല്ലേ എന്നിക്ക് നിന്നെ സ്നേഹിക്കാൻ കഴിയുമോ എന്ന ഭയമായിരുന്നു നിന്നിൽ ഞാൻ ഒരു അകലം പാലിക്കാൻ കാരണമായത്.നിന്റെ ആദ്യപുഞ്ചിരി എന്റെ കണ്ണുകളിൽ ഇന്നും ഒരു നനുത്ത ഓർമയെന്നപോലെ ഇന്നും നിലനിൽക്കുന്നുണ്ട്.നമ്മളിരുവരുടെയും സന്തോഷങ്ങൾ ഒരുപോലെയായിരുന്നു.നീയുമായി ആദ്യമായി ഒരു കണ്ടുമുട്ടൽ.നിനോടുത്തു അധികമായ് സമയം ചിലവിടാൻ കഴിയില്ലെന്ന തിരിച്ചറിവ് എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.ആ വേളകളിൽ നിനക്കും അറിയാമായിരുനില്ല  ഞാൻ നിന്നിൽ എത്രമാത്രം ലയിക്കുമെന്ന്.അതിനുശേഷം പിന്നിടുള്ള ഓരോ രാത്രികളിലും കൂട്ടായ് എന്റെ കൂടെ നീയും.എന്റെ സങ്കടങ്ങളിലും സന്തോഷങ്ങളിലും നിന്നെ കൂടെ കൂട്ടാൻ മനസ്‌ എപ്പോഴും കൊതിച്ചിരുന്നു.നീയില്ലാത്ത നിമിഷങ്ങളെ കുറിച്ച് ഞാൻ ഒരിക്കലും ചിന്തിച്ചതേയില്ല...!

No comments:

Post a Comment